Categories: latest news

ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞു; യുവാവിന്റെ വീഡിയോ പങ്കുവെച്ച് നടി ആര്യ

ഫോണില്‍ വിളിച്ചു അശ്ലീലം പറഞ്ഞയാളുടെ വിവരങ്ങള്‍ പങ്കുവെച്ച് നടിയും അവതാരകയുമായ ആര്യ ബാബു. തന്റെ കമ്പനി നമ്പറിലേക്ക് വന്ന ഒരാളുടെ ഫോണ്‍ സംഭാഷണമാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. ആര്യയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവാവിനോട് സംസാരിച്ചത്.

‘ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞ് ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് (കമ്പനി ഫോണ്‍) വിളിച്ചു !!!! ഉടന്‍ തന്നെ സംസാരം വഴിമാറുകയായിരുന്നു !! ബാക്കിയെല്ലാം ചരിത്രം !! ഈ സംഭാഷണം നിങ്ങളും ആസ്വദിക്കൂ’ എന്ന കുറിപ്പോടെയാണ് ആര്യ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചത്. കോള്‍ വന്ന നമ്പര്‍ ആര്യ ഈ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുന്നുണ്ട്. അല്ല കാസര്‍ഗോഡ് ആണെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ? എന്നാണ് ഇയാള്‍ തിരിച്ചു ചോദിക്കുന്നത്. ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ താന്‍ സ്വയംഭോഗം ചെയ്യുകയാണെന്നും യുവാവ് പറയുന്നത് കേള്‍ക്കാം.

‘ഇയാളൊരു പ്രൊഫഷണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു’ എന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago