Categories: latest news

അച്ഛന്‍ ഭൂചലനത്തില്‍ പെട്ടുപോയി; രൂക്ഷമായി പ്രതികരിച്ച് അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.

ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഇപ്പോള്‍ അമൃത നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അച്ഛനെക്കുറിച്ചുള്ളതാണ് ചോദ്യം. അമൃതയ്ക്ക് അമ്മയും സഹോദരനും മാത്രമേയുള്ളോ അച്ഛനെവിടെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സ്ഥിരമായി വരാറുണ്ട്.

എല്ലാവരും ഞങ്ങളെ ഇറിറ്റേറ്റ് ചെയ്യുന്നത് പോലെയാണ് പലപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കാറുള്ളതെന്ന് അമൃത പറയുന്നു. ഇതിന് അമൃതയുടെ അമ്മയും മറുപടി നല്‍തി. അച്ഛനെക്കുറിച്ച് പറയാതിരിക്കുമ്പോള്‍ ഒന്നുകില്‍ അച്ഛന്‍ മരിച്ചു പോയി കാണും അല്ലെങ്കില്‍ അച്ഛന്‍ ഇല്ല എന്ന്. ഇതില്‍ ഏതെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ. പിന്നെയും പിന്നെയും എന്തിനാണ് അച്ഛനെന്തിയേ എന്ന് ചോദിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അമൃതയുടെ അച്ഛന്‍ ഭൂചലനത്തില്‍ പെട്ടുപോയി. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഇവള്‍ ജനിക്കും മുന്‍പേ അങ്ങനെ ഉണ്ടായി. ഇനിയും അത് ചോദിച്ചാല്‍ ഞാന്‍ വയലന്റായി പോകും ഗൈയ്‌സ് എന്നാണ് അമ്മ നല്‍കുന്ന മറുപടി.

ജോയൽ മാത്യൂസ്

Recent Posts

വ്യത്യസ്തമായ ലുക്കിൽ ജനീലിയ ദേശ്മുഖ്; ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ!

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജനീലിയ ദേശ്മുഖ്…

1 hour ago

സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി രവീന്ദ്രൻ, ഫാഷൻ പ്രേമികൾ ആവേശത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…

11 hours ago

തീയേറ്ററുകൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബോക്സ് ഓഫീസിൽ കുതിപ്പ്!

ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…

12 hours ago