Categories: latest news

വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോണ്‍: ഭീമന്‍ രഘു

വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഭീമന്‍ രഘു. ആദ്യമായി നായകനായ ഭീമന്‍ എന്ന ചിത്രത്തില്‍ നിന്നാണ് അദ്ദേഹത്തിന് ഭീമന്‍ രഘു എന്ന പേര് ലഭിച്ചത്.

പ്രമുഖ നടന്മാര്‍ നായകവേഷം ചെയ്ത മിക്ക ചിത്രങ്ങളിലെയും വില്ലന്‍ റോളുകള്‍ രഘുവിനെ തേടിയെത്തി. അടുത്തകാലത്ത് വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുറമേ ഹാസ്യവേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു തുടങ്ങി. രാജമാണിക്യം എന്ന ചിത്രത്തിലെ നായകന്റെ സഹായിയായ ‘ക്വിന്റല്‍ വര്‍ക്കി’ എന്ന ഹാസ്യകഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. രാജസേനന്‍ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലെ മുഴുനീള തമാശവേഷം ഹാസ്യനടനെന്ന നിലയില്‍ മറ്റൊരു വഴിത്തിരിവായിരുന്നു.

ഇപ്പോള്‍ സണ്ണി ലിയോണിനൊപ്പം അദ്ദേഹം ഒരു സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ അവരെക്കുറിച്ച് സംസാരിക്കുകയാണ് ഭിമന്‍ രഘു. അയ്യോ ഇത്രയും പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. ആദ്യത്തെ ദിവസം വന്നപ്പോള്‍ ഫുള്‍ ബ്ലോക്ക് ആയിരുന്നു വണ്ടിയൊക്കെ. കുറച്ച് നേരെ കഴിഞ്ഞപ്പോള്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി ഒരു പെങ്കൊച്ച് നടന്നു വരുന്നത് കണ്ടു. അതാണ് സണ്ണി ലിയോണ്‍. നമുക്ക് അത് വിശ്വസിക്കാന്‍ പറ്റില്ല, കാരണം വലിയ ആര്‍ഭാടമായിട്ടാണ് അവര് വരുന്നത്. വളരെ ലാളിത്യമുള്ള നടിയാണ് സണ്ണിയെന്നും ഭീമന്‍ രഘു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

ഗംഭീര ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

24 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

24 hours ago

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago