Categories: latest news

ഞങ്ങള്‍ ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്, സുനിച്ചനുമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല: മഞ്ജു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഏതാനും നാളുകളായി ഭര്‍ത്താവുമായി മഞ്ജു വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുനീചനുമായി വേര്‍പിരിഞ്ഞോ എന്ന് അന്വേഷിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

സുനിച്ചനുമായിട്ട് ഭയങ്കര പ്രശ്‌നങ്ങളൊന്നും ഇല്ല. ഞങ്ങള്‍ ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്. ബന്ധം വേര്‍പെടുത്തിയിട്ടില്ല. ഇനി അഥവാ വിവാഹ മോചനം ആകുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. അപ്പോ പിന്നെ പ്രശ്‌നമില്ലല്ലോ. സുനിച്ചനെ കാണാത്തത് കൊണ്ടാണ് എല്ലാവര്‍ക്കും സംശയം. അദ്ദേഹം നാട്ടിലില്ല. ഷാര്‍ജയിലാണ്’ എന്ന് മഞ്ജു പത്രോസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago