Ramesh Pisharadi and Soubin Shahir
പഞ്ചവര്‍ണ തത്ത, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നീ സിനിമകള്‍ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനാകും. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ. ബാദുഷ സിനിമാസാണ് നിര്‍മാണം. രമേഷ് പിഷാരടി തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.
കോമഡി ഴോണറില്‍ ആയിരിക്കും പുതിയ ചിത്രം ഒരുക്കകയെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ഷൂട്ടിങ് ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെയാകും റിലീസ്.
രമേഷ് പിഷാരടിയുടെ മുന്‍ സിനിമകള്‍ തിയറ്ററുകളില്‍ ശരാശരി വിജയം മാത്രമായിരുന്നു. ഇത്തവണ കൂടുതല്‍ കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…