Categories: Gossips

ഓസ്‌ലറില്‍ മമ്മൂട്ടിയുണ്ടോ? ജയറാമിന്റെ മറുപടി കേട്ടു ഞെട്ടി ആരാധകര്‍ !

ജയറാമിന്റെ തിരിച്ചുവരവാകും എന്ന പ്രതീക്ഷയില്‍ മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ജനുവരി 11 നാണ് തിയറ്ററുകളിലെത്തുക. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഓസ്ലറില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ടെന്നത് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാല്‍ ഓസ്ലറിലെ മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Jayaram and Mammootty

മമ്മൂക്ക ഈ ചിത്രത്തില്‍ ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് നായകന്‍ ജയറാം പോലും പറയുന്നത്. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് ഓസ്ലറില്‍ മമ്മൂക്കയുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ജയറാം പറഞ്ഞത്. ‘ സിനിമയില്‍ മമ്മൂക്കയുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ 54 ദിവസം സെറ്റില്‍ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂക്കയെ ഞാന്‍ സെറ്റില്‍ കണ്ടിട്ടില്ല,’ ജയറാം പറഞ്ഞു.

അതേസമയം ഓസ്ലര്‍ ട്രെയ്ലറില്‍ മമ്മൂട്ടി ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ചിരുന്നു. നിര്‍ണായക വേഷത്തില്‍ തന്നെയായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ എത്തുകയെന്ന് ട്രെയ്ലറില്‍ നിന്ന് വ്യക്തമാണ്. ട്രെയ്‌ലറിന്റെ അവസാന ഭാഗത്താണ് മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുന്നത്. ട്രെയ്‌ലറിന്റെ അവസാനം ‘ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്’ എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ്. ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ ഇത് മനസിലാകൂ. ട്രെയ്‌ലര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയുടെ ശബ്ദം ആരാധകര്‍ തിരിച്ചറിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

19 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

19 hours ago

ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യയെക്കുറിച്ച് നവ്യ പറഞ്ഞത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

19 hours ago

തന്നെ കെട്ടിപ്പിടിച്ചു; ഭര്‍ത്താവിന്റെ മകളെക്കുറിച്ച് വരലക്ഷ്മി പറയുന്നു

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…

19 hours ago

ഗ്ലാമറസ് പോസുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

20 hours ago