Categories: latest news

വിവാഹത്തിന് ശേഷം അവസരങ്ങള്‍ ഇല്ലാതായി: പൂര്‍ണിമ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

ഇന്ദ്രജിത്ത് സുകുമാരനുമായുള്ള പ്രണയ വിവാഹത്തിനുശേഷം പൂര്‍ണിമ അഭിനയിച്ചിരുന്നില്ല. പിന്നീട് പതിനേഴ് വര്‍ഷത്തിന് ശേഷമാണ് പൂര്‍ണിമ അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. എന്നാല്‍ താന്‍ സിനിമയില്‍ നിന്നും മനപൂര്‍വ്വം വിട്ടുനിന്നതല്ലെന്ന് പറയുകയാണ് താരം. വിവാഹം കഴിഞ്ഞതോടെ തനിക്ക് അവസരങ്ങള്‍ ഇല്ലാതായി. അതാണ് കാരണം എന്നാണ് താരം പറയുന്നുത്.

ജോയൽ മാത്യൂസ്

Recent Posts

മഞ്ജുവിന്റെ വിവാഹം വലിയ ഷോക്കായിപോയി, നല്ല കഴിവുള്ള കുട്ടിയായിരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

3 hours ago

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

3 hours ago

ബിഗ്‌ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ല: സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

3 hours ago

ക്യൂട്ട് ഗേളായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago