Categories: latest news

ഇന്ന് എനിക്ക് അമ്മയുടെ വില അറിയാം: പ്രിയങ്ക ചോപ്ര

ബോളിവുഡ് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ദമ്പതിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ അമേരിക്കന്‍ ഗായകന്‍ നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു.

വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും ബോളിവുഡിന്റെ ഇഷ്ട സംസാര വിഷയമായി. ഇപ്പോള്‍ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക.

ഞാന്‍ കൗമാരക്കാരി ആയ സമയത്ത് എനിക്ക് അമ്മയോട് സ്‌നേഹമോ ബഹുമാനമോ ഒന്നും ഇല്ലായിരുന്നു. മിക്ക ആളുകളെയും പോലെ, ഞാന്‍ എന്റെ മാതാപിതാക്കളെ നിസ്സാരമായി കണ്ടു. അമ്മ എന്നെ സേവിക്കുന്നവളാണ്, എന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നവളാണ്, ഞാന്‍ ചോദിച്ചാല്‍ എന്തും ചെയ്ത് തരണം എന്ന തോന്നലൊക്കെ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് അമ്മയുടെ വില അറിയാം എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…

2 hours ago