ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. കുറഞ്ഞ കാലയളവില്‍ തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെകക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങളും അഭിപ്രായ പ്രകടനങ്ങളും വലിയ ട്രോളുകള്‍ക്കും കാരണമാകാറുമുണ്ട്.
ഇപ്പോള്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് പ്രയാഗ. സിനിമ എന്നത് മാത്രമായിരുന്നു ജീവിതം. അതിനിടയില്‍ സുഹൃത്തുക്കളേയും കുടുംബത്തേയും കണ്ടാലായി. ഇല്ലെങ്കില്‍ ഇല്ല. പല കഥാപാത്രങ്ങളും പൂര്‍ണ സംതൃപ്തി തരുന്നവയുമായിരുന്നില്ല. എനിക്ക് കിട്ടിയ എല്ലാ അവസരങ്ങളേയും നന്ദിയോടെയാണ് കാണുന്നത്. നിര്‍മ്മാതാക്കളോടും സംവിധായകരോടുമെല്ലാം നന്ദിയും സ്‌നേഹവുമുണ്ട്.
പക്ഷെ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്റെ യാത്ര അത്ര ആസ്വാദ്യകരമായിരുന്നില്ലെന്നാണ് പ്രയാഗ പറയുന്നത്. കഴിവിന് അനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് മിണ്ടാതിരുന്നു. നന്നായി ചിന്തിക്കാനുള്ള സമയം വേണമെന്നും അതിന് ബ്രേക്ക് ആവശ്യമാണെന്നും മനസിലായെന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…