Categories: latest news

ഓസ്‌ലര്‍ ട്രെയ്‌ലര്‍ ഇന്ന്; മമ്മൂട്ടിയെ കാണിക്കില്ല !

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ ഇന്ന് രാത്രി 7.30 ന് പുറത്തുവിടും. ജനുവരി 11 നാണ് ചിത്രത്തിന്റെ റിലീസ്. ട്രെയ്‌ലറില്‍ മമ്മൂട്ടിയേയും കാണിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ വളരെ സുപ്രധാനമായ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നുണ്ട്. ഇതുവരെ പോസ്റ്ററുകളില്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ കാണിച്ചിട്ടില്ല. ട്രെയ്‌ലറിലും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടാകില്ലെന്നാണ് വിവരം.

Ozler

സൂപ്പര്‍താരം മഹേഷ് ബാബുവായിരിക്കും സോഷ്യല്‍ മീഡിയ പേജിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുക. മെഡിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം അഭിനയിക്കുന്നത്. ഡോ.രണ്‍ധീര്‍ കൃഷ്ണനാണ് തിരക്കഥ. അരമണിക്കൂറില്‍ ഏറെ ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം, ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. നേരമ്പോക്ക് ബാനറില്‍ മിഥുന്‍ മാനുവലും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

13 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

13 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

13 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

14 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

14 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

14 hours ago