ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നരേന്‍ പിന്നീട് തമിഴിലും മുന്‍ നിര താരമായി മാറുകയായിരുന്നു. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം നരേന്‍ കയ്യടി നേടിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ഈയ്യടുത്താണ് നരേന്‍ തിരികെ വന്നത്.
ഇപ്പോള്‍ തനിക്ക് പോയ വര്‍ഷം ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് നരേന്‍. താന്‍ അറിയാതെ തന്നെ ഒരു സിനിമയില്‍ നിന്നും മാറ്റിയതിനെക്കുറിച്ചാണ് നരേന്‍ പറയുന്നത്.
ഭയങ്കര ഇഷ്ടപ്പെട്ടൊരു സിനിമ. എല്ലാം സംസാരിച്ച് കമ്മിറ്റ് ചെയ്തതാണ്. പലവട്ടം സ്‌ക്രിപ്റ്റില്‍ ഇരുന്നു. ഡേറ്റ് തീരുമാനിച്ചു. അഡ്വാന്‍സ് വാങ്ങുന്നു. ഡേറ്റ് മാറുന്നു. പറഞ്ഞ ഡേറ്റില്‍ ഞാന്‍ 2018 ചെയ്യുകയായിരുന്നു. അങ്ങനെ ഡേറ്റ് മാറ്റി. ഞാന്‍ അവരെ അറിയിച്ചു. അത് ഞാന്‍ അവരെ അറിയിച്ചു. ഇന്ന സമയത്ത് എത്താമെന്ന്. ആ സമയത്ത് ഞാന്‍ എത്തിയപ്പോഴാണ് അവര്‍ മറ്റൊരു നടനെവെച്ച് സിനിമ ആരംഭിച്ചത് അറിഞ്ഞത് എന്നാണ് നരേന്‍ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി തിരുവോത്ത്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല് പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…