Categories: latest news

ഒരു കാലത്ത് കൂടെപ്പിറപ്പുകള്‍ക്ക് വേണ്ടി കഷ്ടപ്പെട്ടു; ഇന്ന് അവര്‍ ഒറ്റപ്പെടുത്തി: ബീന കുമ്പളങ്ങി

80കളില്‍ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ബീന കുമ്പളങ്ങി. ചെറുതും വലുതുമായ കുറെ വേഷങ്ങള്‍ ചെയ്തു. കുമ്പളങ്ങി തൈക്കൂട്ടത്തില്‍ ജോസഫ് റീത്ത ദമ്പതികളുടെ മകളായ ബീന, കുഞ്ഞിലേ തന്നെ അറിയപ്പെടുന്ന കലാകാരി ആയിരുന്നു.. കലാഭവനില്‍ കുറച്ചുനാളത്തെ നൃത്തപഠനം. അതിനു ശേഷമാണ് സിനിമയില്‍ എത്തുന്നത്. ചാപ്പ, കള്ളന്‍ പവിത്രന്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. കള്ളന്‍ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയില്‍ ശ്രദ്ധേയയാക്കിയത്.

പിന്നീടാണ് സാബു എന്നയാളെ വിവാഹം ചെയ്യുന്നത്. കല്യാണത്തിന് ശേഷം ഷാര്‍ജ ടു ഷാര്‍ജ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ചിലര്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. സദാനന്ദന്റെ സമയത്തില്‍ വെടിക്കെട്ട് ജാനു എന്ന കഥാപാത്രം ആരും മറക്കാനിടയില്ല.

ഇന്ന് തന്റെ ജീവിത കഥ തുറന്നു പറയുകയാണ് താരം. കുടുംബത്തെ പോറ്റാനാണ് താന്‍ അഭിനയത്തിലേക്ക് ഇറങ്ങിയതെന്ന് ബീന പറയുന്നു. ‘വളരെ ചെറുപ്പത്തിലെ അഭിനയിക്കാന്‍ ഇറങ്ങിയതാണ്. അച്ഛനും കുടുംബവുമൊക്കെ അന്നത്തെ ജന്മിമാരായിരുന്നു. ഭാഗം വച്ചു പിരിഞ്ഞതിന് ശേഷം എല്ലാം നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെ പോറ്റാന്‍ എനിക്ക് അഭിനയത്തിലേക്ക് ഇറങ്ങേണ്ടി വന്നു. ഏഴാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് അഭിനയിച്ചു തുടങ്ങിയത്. ഇപ്പോള്‍ അനിയത്തും ഭര്‍ത്താവും തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണ്. എല്ലാം അവര്‍ കൈക്കലാക്കി എന്നും ബീന പറയുന്നു. എല്ലാവരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തി എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

13 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago