ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.
ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് പറയുകയാണ് ധ്യാന്‍. എന്താണ് പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറയാനുള്ളത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ‘അടുത്ത വിഷുവിന് ഇറങ്ങുന്ന സിനിമയെ കുറിച്ച് അല്ലേ എന്ന് ധ്യാന്‍ ശ്രീനിവാസന്‍ തിരിച്ച് ചോദിച്ചു. നാല് മാസം കഴിഞ്ഞ് ഇറങ്ങുന്ന സിനിമ അല്ലേ, ഇതേ ഉത്തരമല്ലേ ഞാന്‍ അപ്പോഴും പറയേണ്ടത്. അതൊക്കെ ഞാന്‍ പിന്നീട് പറയാം,’
കഥയെഴുതാനുള്ള സാധനങ്ങളുമായി ഞാന്‍ വരുന്നുണ്ട്, അവന്റെയൊപ്പം ഇരുന്നിട്ട് ഞാന്‍ അവന്റെ കുറെ കഥകള്‍ പൊക്കിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ എന്നോട് അധികം മിണ്ടാറില്ല, എന്നെ അവന് പേടിയാണ്, എല്ലാം നോട്ട് ചെയ്!ത് വെച്ചിട്ടുണ്ട്,’ എന്നാണ് ധ്യാന്‍ തമാശയായി പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…