Shakeela
ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച എ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. മലയാളത്തിലും തമിഴിലും എല്ലാം സിനിമ ചെയ്തിരുന്ന ഷക്കീലക്ക് ആരാധകര്‍ ഏറെയായിരുന്നു.
വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം.
ആദ്യ കാലങ്ങളില്‍ ഇത്തരത്തിലുള്ള ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് മടിയായിരുന്നു എന്ന് പറയുകയാണ് താരം. എന്നാല്‍ പിന്നീട് അത്തരം സിനിമകളില്‍ സജീവമായി. കരിയറിന്റെ പീക്ക് സമയത്ത് തനിക്ക് ഒരു മണിക്കൂര്‍ പോലും ഉറങ്ങാന്‍ പറ്റാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നു. അത്രയും ഷൂട്ടിന്റെ തിരക്കായിരുന്നു എന്നും താരം പറയുന്നു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…