Categories: latest news

പെണ്ണുകാണലിനോട് തനിക്ക് യോജിപ്പില്ല: നിഖില വിമല്‍

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

ഇപ്പോഴിതാ പെണ്ണുകാണലിനെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചും മനസ് തുറക്കുകയാണ് നിഖില. ഞാന്‍ കരുതിയിരുന്നത് പെണ്ണു കാണുന്നതും ആദ്യ രാത്രി പാലുമായി പോകുന്നതുമൊക്കെ സിനിമയില്‍ മാത്രമുള്ളതാണെന്നാണ്. എന്റെ കസിന്‍സൊക്കെ കല്യാണം കഴിച്ചപ്പോഴും നൈറ്റിയൊക്കെ ഇട്ടു നില്‍ക്കുന്നതാണ് കണ്ടത്. അതിനാല്‍ ഇതൊക്കെ സിനിമയില്‍ മാത്രമുള്ളൊരു ബില്‍ഡപ്പാണെന്നാണ് കരുതിയിരുന്നത്. ഞാന്‍ പിന്തുണയ്ക്കുന്ന കാര്യമല്ല പെണ്ണുകാണല്‍. എന്റെ ചുറ്റുമുള്ളവര്‍ അധികവും പ്രേമിച്ച് കല്യാണം കഴിച്ചവരാണ്. പെണ്ണുകാണല്‍ ഞാന്‍ അധികം കണ്ടിട്ടില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

പുത്തന്‍ ചിത്രങ്ങളുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി പോസുമായി മീനാക്ഷി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. കസവിന്റെ…

12 hours ago

ശാലീന സുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അറിയാം സാമന്തയുടെ ഹെല്‍ത്ത് സീക്രട്ട്

38-കാരിയായ സമന്ത റൂത്ത് പ്രഭു, തന്റെ ദിവസം…

12 hours ago

ഇന്‍സ്റ്റഗ്രാമില്‍ പേരുമാറ്റി രേണു സുധി

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും എന്നും…

12 hours ago