Categories: latest news

തമാശ മറ്റൊരാള്‍ക്ക് വേദനയാകുമെങ്കില്‍ അത് പറയാതിരിക്കണം; ബിനു അടിമാലിക്കെതിരെ മഞ്ജു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ പൊതുവേദിയില്‍ ബോഡി ഷെയിമിങ്ങിനെതിരെ സംസാരിക്കുന്ന മഞ്ജു പത്രോസിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ബോഡി ഷെയിമിങ്ങിനെ അനുകൂലിക്കുന്ന രീതിയില്‍ സംസാരിച്ച നടന്‍ ബിനു അടിമാലിയെ തിരുത്തിക്കൊണ്ടായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍.

ഓര്‍മ്മവെച്ച കാലം മുതല്‍ എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കിയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേര്‍ എന്നോട് സംസാരിച്ചിട്ടുണ്ട്,’. ‘ഇതൊന്നും എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. ചുറ്റുമുള്ളവര്‍ ചിരിക്കുമ്പോഴും ഞാന്‍ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളില്‍ ഞാന്‍ ചിരിച്ചിട്ടില്ല. തമാശ മറ്റൊരാള്‍ക്ക് വേദനയാകുമെങ്കില്‍ അത് പറയാതിരിക്കണം എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago