Categories: latest news

ലാലേട്ടന്റെ ഈ തിരിച്ചുവരവിനാണ് മലയാളികള്‍ കാത്തിരുന്നത്; മനംനിറഞ്ഞ് ആരാധകര്‍

മലയാളത്തിന്റെ മോഹന്‍ലാലിനെ തിരിച്ചുകിട്ടിയ ദിവസമാണ് 2023 ഡിസംബര്‍ 21, ജീത്തു ജോസഫ് ചിത്രം ‘നേര്’ റിലീസ് ചെയ്ത ദിവസം. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മലയാള സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും ആഘോഷിക്കുകയാണ് ഈ തിരിച്ചുവരവ്. കാരണം മോഹന്‍ലാല്‍ ഇങ്ങനെയൊരു തിരിച്ചുവരവ് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി..!

ബോക്സ്ഓഫീസിലെ തുടര്‍ പരാജയങ്ങളും കാമ്പില്ലാത്ത കഥാപാത്രങ്ങളുമാണ് കഴിഞ്ഞ ഏതാനും നാളുകളായി മോഹന്‍ലാലിന്റെ കരിയറില്‍ വില്ലനായത്. ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ തുടങ്ങിയ സിനിമകളെല്ലാം തിയറ്ററില്‍ വന്‍ പരാജയമായി. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍ എന്നിവ മാത്രം ശ്രദ്ധിക്കപ്പെട്ടു. ജയിലറിലെ അതിഥി വേഷം ആരാധകര്‍ ആഘോഷിച്ചു. അപ്പോഴും ലാലിലെ നടനെ മലയാളികള്‍ വലിയ രീതിയില്‍ മിസ് ചെയ്തിരുന്നു. ആ മോഹന്‍ലാലിനെയാണ് നേരിലൂടെ മലയാളികള്‍ക്ക് തിരിച്ചുകിട്ടിയത്.

Neru Film review

മോഹന്‍ലാലിലെ അഭിനേതാവിനെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളികള്‍ക്ക് തിരിച്ചുകിട്ടുന്നത്. സിനിമയില്‍ ഒരിടത്തും താരപരിവേഷത്തിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന ലാലിനെ കാണാന്‍ സാധിക്കുന്നില്ല. അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ മോഹന്‍ലാലിനു സാധിച്ചു. തോറ്റു പോകുന്നവന്റെ നിസഹായതയും നേര് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉത്സാഹവും ലാലില്‍ ഭദ്രം..! മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയം കൊണ്ട് ഞെട്ടിക്കാനുള്ള കഴിവൊന്നും തനിക്ക് നഷ്ടമായിട്ടില്ലെന്ന് അഡ്വ.വിജയമോഹനിലൂടെ ലാല്‍ മലയാളികളോട് പറയുന്നു.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

6 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

6 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

12 hours ago