Categories: Gossips

വലിയവര്‍ ജയിക്കട്ടെ, കഷ്ടപ്പെട്ടു മുന്നേറുന്നവര്‍ക്ക് സപ്പോര്‍ട്ട് കുറവായിരിക്കും; അഭിരാമിയുടെ വാക്കുകള്‍ ബാലയെ ഉന്നമിട്ടോ?

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഗായിക അഭിരാമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. ഈയടുത്ത് ഒരു അഭിമുഖത്തില്‍ അമൃതയെ കുറിച്ച് മുന്‍ ജീവിതപങ്കാളിയും നടനുമായ ബാല വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനു പിന്നാലെയാണ് വൈകാരിക കുറിപ്പുമായി അഭിരാമി ഫെയ്സ്ബുക്കില്‍ എത്തിയത്.

വലിയ ആളുകളോട് കളിക്കുമ്പോള്‍ സേഫ് ആയി കളിക്കാന്‍ തനിക്കറിയില്ലെന്നും തന്റെ കൂടെ ലീഗല്‍ അഡൈ്വസറോ ഫ്രണ്ട്സോ ഇല്ലെന്നും അഭിരാമി പോസ്റ്റില്‍ പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

എല്ലാവരോടും റിപ്ലൈ ചെയ്യണമെന്നുണ്ട്, പക്ഷേ പേടിയുണ്ട്. ലീഗലി സേഫ് ആയാല്‍ മാത്രമേ ചില സാഹര്യങ്ങളില്‍ പ്രതികരിക്കാന്‍ പാടുള്ളൂ, അതും വലിയ ആളുകളോടാവുമ്പോ. സേഫ് ആയി കളിക്കാന്‍ എനിക്കറിയില്ല…എന്റെ കൂടെ ലീഗല്‍ അഡൈ്വസര്‍ ഓര്‍ ഫ്രണ്ട്സ് ഇല്ല…ആകെ സ്ത്രീകള്‍ മാത്രമുള്ള ഒരു കുടുംബമാണ്…വേട്ടയാടപ്പെടുന്ന ഒരു കുടുംബം…

വലിയവര്‍ ജയിക്കട്ടെ..കഷ്ടപ്പെട്ടു മുന്നേറുന്നവര്‍ക്കുള്ള സപ്പോര്‍ട്ട് എന്നും കുറവായിരിക്കും. പക്ഷേ, അവര്‍ ജീവനും ദൈവത്തെയും ബഹുമാനിച്ചു ജീവിച്ചു കാണിക്കും

വാക്കുകളല്ല പ്രവൃത്തികളാണ് മുഖ്യം, എല്ലാരും ഓര്‍ക്കുക…

നാളെ വീട്ടില്‍ വിളിച്ചു സംസാരിക്കുമ്പോള്‍ മനസ് മാറരുതേ എന്ന അപേക്ഷ മാത്രം…

ഒരുപാട് സ്നേഹവും നന്ദിയും…കൂടെ ഭയമില്ലാതെ നില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്…

അനില മൂര്‍ത്തി

Recent Posts

ഞാന്‍ എഴുന്നേല്‍ക്കും! കാന്‍സറിനെ തോല്‍പ്പിക്കും; രേണു സുധി

15ാം വയസില്‍ ശരീരത്തില്‍ കണ്ട മുഴ ഇപ്പോള്‍…

4 hours ago

മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം, കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍…

4 hours ago

ഞാന്‍ ക്ഷമ ചോദിക്കുന്നു; തുറന്ന് പറഞ്ഞ് ജയം രവി

നടന്‍ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ…

4 hours ago

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള…

5 hours ago

സിനിമ മടുത്തു; തുറന്നു പറഞ്ഞ് മേജര്‍ രവി

കൊച്ചി: സിനിമ മടുത്തുവെന്നും അതിന് കാരണം പലരുടേയും…

5 hours ago

അസുഖം മൂലം ദുരിതം പേറുന്നു; തുറന്ന് പറഞ്ഞ് അനശ്വരയുടെ സഹോദരി

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ…

5 hours ago