Varshangalkku Shesham
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിനു പിന്നാലെയാണ് പ്രണവും ധ്യാനും ഉള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. എംജിആര്‍ രസികരായാണ് രണ്ട് പേരും ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും എംജിആറിനെ കാണാം.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിര്‍മാണം വൈശാഖ് സുബ്രഹ്‌മണ്യം. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ വിനീത് ശ്രീനിവാസനൊപ്പം സൂപ്പര്‍താരം നിവിന്‍ പോളിയും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.
അതേസമയം ഇത്തവണയും ചെന്നൈ തന്നെയാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ തട്ടകം. ചെന്നൈ പശ്ചാത്തലമാക്കി മുന്‍പും സിനിമകള്‍ ചെയ്തിട്ടുണ്ട് വിനീത്. ഇത്തവണയും ചെന്നൈ തന്നെയാണോ എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ അതെ എന്നാണ് വിനീതിന്റെ മറുപടി.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില് തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…