Categories: latest news

മോഹന്‍ലാല്‍ ചിത്രത്തിനു തിരിച്ചടി ! ‘നേരി’ന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ നാളെ റിലീസ് ചെയ്യുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. സസ്പെന്‍സുകളും ട്വിസ്റ്റുകളും ഉണ്ടാകില്ലെന്നും നേര് ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കുമെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം നേരിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നു. എഴുത്തുകാരന്‍ ദീപക് ഉണ്ണിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിക്കും.

Mohanlal in Neru Film

അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ തിരക്കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയതെന്നാണ് ദീപക് ഉണ്ണി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ചു വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗംഭീര ലുക്കുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

1 day ago

ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

1 day ago

സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

2 days ago