Jeethu Joseph
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ നാളെ തിയറ്ററുകളിലെത്തുകയാണ്. കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയെന്നാണ് ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ് പറയുന്നത്. തന്റെ മുന്‍ ചിത്രങ്ങളെ പോലെ ട്വിസ്റ്റോ സസ്‌പെന്‍സോ പ്രതീക്ഷിക്കരുതെന്നും ജീത്തു പറയുന്നു. അതേസമയം നേരിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി എഴുത്തുകാരന്‍ ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസ് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടെങ്കിലും റിലീസ് തടയാന്‍ കോടതി വിസമ്മതിച്ചു. സംവിധായകന്‍ ജീത്തു ജോസഫിനും നടന്‍ മോഹന്‍ലാലിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളോട് ജീത്തു പ്രതികരിച്ചിരിക്കുകയാണ്. ഇത്തരം ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പ്രേക്ഷകര്‍ സിനിമ കണ്ട് വിലയിരുത്തട്ടെ എന്ന് ജീത്തു പറഞ്ഞു.
ജീത്തുവിന്റെ വാക്കുകള്‍
നാളെ നേര് റിലീസാണ്. ഇതുവരെ കൂടെ നിന്നത് പോലെ തന്നെ മുന്നോട്ടും സപ്പോര്‍ട്ട് ഉണ്ടാവുമല്ലോ. പിന്നെ നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലര്‍ രംഗത്തുവന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. പല ഓണ്‍ലൈന്‍ ചാനലുകളും (ഹൈദ്രാലിയുടേത് ഉള്‍പ്പെടെ) നേരിന്റെ കഥയാണെന്നു പറഞ്ഞ് ആ വ്യക്തിയുടെ കഥ ആളുകളിലേക്ക് എത്തിക്കുന്നതും കാണാന്‍ ഇടയായി.
പ്രേക്ഷകര്‍ സിനിമ കണ്ട് വിലയിരുത്തട്ടെ, ഇത്തരം ആരോപണങ്ങളില്‍ എത്രമാത്രം കഴമ്പ് ഉണ്ടെന്ന്. അത് മാത്രമേ എനിക്ക് പറയാനുള്ളൂ…മനപൂര്‍വ്വമായ ആക്രമണം ഞാന്‍ നേരിടുന്നത് ഇത് ആദ്യമായി അല്ല. എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്. പ്രേക്ഷകര്‍ ഞാന്‍ നല്‍കുന്ന വിശ്വാസം എനിക്കു തിരിച്ചു തരുന്നുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രം തന്നെയാകും നേര്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…