Mammootty
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തിലാണ് എത്തുന്നത്.
ടര്‍ബോയിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് മുടി പറ്റെവെട്ടിയാണ് മമ്മൂട്ടിയെ ചിത്രത്തില്‍ കാണുന്നത്. ഫുള്‍ സ്ലീവ് ഷര്‍ട്ട് മുട്ടോളം മടക്കിവെച്ച് ശരിക്കും അച്ചായന്‍ ലുക്കിലാണ് താരം.
ടര്‍ബോ ജോസ് എന്നാണ് മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രത്തിന്റെ പേര്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ തെന്നിന്ത്യയിലെ നിരവധി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ആന്റണി വര്‍ഗീസ് (പെപ്പെ) ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…