Categories: latest news

രോമാഞ്ചം കണ്ടിട്ട് ചിരി വന്നില്ല: സുരേഷ് കുമാര്‍

രോമാഞ്ചം കണ്ടിട്ട് യുവതലമുറ ചിരിക്കുന്നതു പോലെ തനിക്ക് ചിരി വന്നില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ലോകേഷ് കനകരാജിന്റെ സിനിമകള്‍ കാണുന്നതു പോലെ ഇന്നത്തെ തലമുറ മലയാള സിനിമ കാണുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ എണ്‍പതുകളിലെ മലയാള സിനിമ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ പ്രേക്ഷകര്‍ ലോകേഷ് കനകരാജിനെയും നെല്‍സനെയും ബാക്കിയുള്ളവരെയും ഫോളോ ചെയ്യുന്നത് പോലെ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.

Romancham

‘തമിഴ് സിനിമയ്ക്ക് ഇവിടെ വലിയ പ്രേക്ഷകരുണ്ട്. ലിയോ എന്ന സിനിമ കണ്ടിട്ട് എനിക്കൊന്നും തോന്നിയില്ല. അതില്‍ ക്ലൈമാക്‌സിലെ ഫൈറ്റില്‍ 200 പേരെ ഒരാള്‍ അടിച്ചിടുന്നുണ്ട്. അത്തരം സൂപ്പര്‍ ഹ്യൂമന്‍ ആയിട്ടുള്ള ആളുകള്‍ ഉണ്ടോ? പക്ഷേ അതാണ് എല്ലാവര്‍ക്കും ഇഷ്ടമെന്ന് കയ്യടി കണ്ടപ്പോള്‍ മനസിലായി,’

‘രോമാഞ്ചം ഞാന്‍ പോയി കണ്ടാല്‍ എനിക്ക് അത്ര രസകരമായി തോന്നില്ല. നിങ്ങള്‍ പോയിരുന്ന് ചിരിക്കുന്നുണ്ട്. ആ പടം കണ്ടിട്ട് സത്യത്തില്‍ എനിക്ക് ചിരി വന്നില്ല. ആ പടം മോശമാണെന്നല്ല ഞാന്‍ പറയുന്നത്. എനിക്കത് അത്ര ആസ്വദിക്കാന്‍ പറ്റിയില്ല. നിങ്ങള്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റുന്നുണ്ടായിരിക്കും.’ സുരേഷ് കുമാര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

7 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

7 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

7 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

7 hours ago