Categories: latest news

അദ്ദേഹത്തിനൊപ്പം ജീവിച്ചതുകൊണ്ട് പലരും തെറ്റിദ്ധരിച്ചു: അഭയ

എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.

എന്നാല്‍ വിമര്‍ശനങ്ങളെ എല്ലാം ചിരിച്ച് തള്ളുന്ന താരമാണ് അഭയ. അതിനാല്‍ തന്നെ അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ താരം എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുപോലെ ഗോപി സുന്ദരിനൊപ്പം ജീവിച്ചപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും ബ്രേക്കപ്പായപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും എല്ലാം താരം വളരെ കൂളായിട്ടാണ് നേരിട്ടത്.

ഇപ്പോള്‍ താന്‍ ആര്‍ക്ക് വേണ്ടിയും പാടാന്‍ തയ്യാറാണെന്ന് ഒരു തവണ കൂടി വ്യക്തമാക്കുകയാണ് അഭയ. ഞാന്‍ ഒരു മ്യൂസിക് കമ്പോസറിന്റെ കൂടെ ആയിരുന്നല്ലോ ജീവിച്ചുകൊണ്ടിരുന്നത്. ചിലപ്പോള്‍ ഞാന്‍ അദ്ദേഹത്തിനു വേണ്ടി മാത്രമേ പാടൂ എന്നൊരു ചിന്ത ആളുകള്‍ക്ക് ഉണ്ടായിക്കാണും, അറിയില്ല. എന്നെ ആര് വിളിച്ചാലും ഞാന്‍ പാടുമെന്ന് പലപ്പോഴും അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട്. ഷാന്‍ റഹ്മാന്‍ ഒരിക്കല്‍ വിളിച്ച് പാടിച്ചിട്ടുണ്ട്. എം.ജയചന്ദ്രന്‍ സര്‍, വിളിക്കാം നമുക്ക് പാട്ട് ചെയ്യണം എന്നൊക്കെ പറയാറുണ്ട്. അവസരങ്ങള്‍ വരുമ്പോള്‍ എല്ലാവരും വിളിക്കുമായിരിക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അഭയ അഭിമുഖത്തില്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

2 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

2 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

2 hours ago