Categories: Gossips

രഞ്ജിത്ത് പുറത്തേക്ക് ! ചലച്ചിത്ര അക്കാദമിയില്‍ ഉള്‍പ്പോര് രൂക്ഷം

സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയേക്കും. ഐഎഫ്എഫ്കെയോടു അനുബന്ധിച്ച് നല്‍കിയ അഭിമുഖങ്ങളിലെ വിവാദ പരാമര്‍ശങ്ങളാണ് രഞ്ജിത്തിനു തിരിച്ചടിയായത്. സംവിധായകന്‍ ഡോ.ബിജുവിനെതിരെ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. രഞ്ജിത്തിനോട് മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്.

Ranjith

ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ അടക്കം ഇപ്പോള്‍ രഞ്ജിത്തിനു എതിരാണ്. അസോസിയേഷനിലെ ഒന്‍പത് അംഗങ്ങള്‍ രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി സെക്രട്ടറി സി.അജോയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് അക്കാദമിക്കുള്ളില്‍ ഏകാധിപത്യം സ്ഥാപിക്കുകയാണെന്നാണ് മറ്റ് അംഗങ്ങളുടെ ആരോപണം. അക്കാദമി അംഗങ്ങള്‍ മന്ത്രി സജി ചെറിയാനോടും രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

രഞ്ജിത്തിന്റെ പല പരാമര്‍ശങ്ങളിലും മുഖ്യമന്ത്രി പിണറായി വിജനും നീരസമുണ്ട്. നല്ല നിലയ്ക്ക് പോകുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തെ വരെ രഞ്ജിത്തിന്റെ പരമാര്‍ശങ്ങള്‍ ബാധിച്ചു എന്നതാണ് മുഖ്യമന്ത്രിയുടെ നീരസത്തിനു കാരണം. അക്കാദമിയിലെ അംഗങ്ങള്‍ ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം സാംസ്‌കാരിക വകുപ്പ് ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

11 hours ago

കാവ്യ എന്തിനാണ് വിളിക്കുന്നതെന്ന് പ്രിയ ചോദിച്ചു: കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…

11 hours ago

ഒന്ന് ലിഫ്റ്റ് തരാത്ത സുഹൃത്തുക്കള്‍ തനിക്കുണ്ട്: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

11 hours ago

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവിന്റെ സമ്പാദ്യം അറിയാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

11 hours ago

വര്‍ഷങ്ങളായി തനിക്ക് കഷണ്ടിയുണ്ട്: റിയാസ് ഖാന്‍

വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…

11 hours ago

ഗര്‍ഭകാലത്തും ദിയയെ വിടാതെ സോഷ്യല്‍ മീഡിയ; വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago