Categories: latest news

വിവാഹത്തിന്റെ എട്ടാം വാര്‍ഷികം; ഈ നടിയെ മനസിലായോ?

ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശിവദ. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ശിവദ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇന്ന് താരത്തിന്റെ വിവാഹ വാര്‍ഷികമാണ്. 2015 ഡിസംബര്‍ 14 നാണ് ശിവദ നടനും സംവിധായകനുമായ മുരളി കൃഷ്ണനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുണ്ട്, അരുന്ധതി എന്നാണ് പേര്.

‘ സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും പിണക്കങ്ങളുടെയും മറക്കാനാവാത്ത ഓര്‍മകളുടെയും എട്ട് വര്‍ഷങ്ങള്‍…നിനക്കൊപ്പം പ്രായമാകുന്നത് എന്റെ ഏറ്റവും വലിയ ശക്തിയും സന്തോഷവുമാണെന്ന് മനസിലാക്കുക ‘ വിവാഹ ചിത്രം പങ്കുവെച്ച് ശിവദ കുറിച്ചു.

2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി. സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു, ട്വല്‍ത്ത് മാന്‍ എന്നിവയാണ് ശിവദയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് സെല്‍ഫിയുമായി നമിത

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത.…

51 minutes ago

ജപ്പാന്‍ ഗേളായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

54 minutes ago

അടിപൊളിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

57 minutes ago

സാരിയില്‍ ഗംഭീര ലുക്കുമായി ഹണി റോസ്

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി…

1 hour ago

നാലാം ക്ലാസില്‍ വെച്ചാണ് ഇനി വളരില്ലെന്ന് മനസിലാക്കിയത്: പക്രു

മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ്…

17 hours ago