Categories: latest news

പ്രതി ആരെന്ന് ആദ്യത്തെ പത്ത് മിനിറ്റില്‍ അറിയാം; നേരിനെ കുറിച്ച് ജീത്തു ജോസഫ്

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21 നാണ് തിയറ്ററുകളിലെത്തുക. ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും ചിത്രമെന്ന് ജീത്തു നേരത്തെ പറഞ്ഞിരുന്നു. കോര്‍ട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അഭിഭാഷകന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ആദ്യ പത്ത് മിനിറ്റില്‍ തന്നെ പ്രതി ആരെന്നും ഇരയാകുന്നത് ആരെന്നും പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിക്കുമെന്നാണ് ജീത്തു പറയുന്നത്. ‘ ആദ്യ പത്ത് മിനിറ്റില്‍ തന്നെ പ്രതി ആരാണ് ഇര ആരാണ് എന്ന് മനസിലാകും. പിന്നീട് അത് കോടതിയില്‍ എങ്ങനെയാണ് എത്തുന്നത്, അതിന്റെ നിയമനടപടികള്‍ എങ്ങനെയാണ് എന്നതാണ് സിനിമ. 70 ശതമാനത്തോളം കോടതി റിയാലിറ്റിയോട് സാമ്യം പുലര്‍ത്തുന്ന സിനിമയാണ് ഇത്,’ ജീത്തു പറഞ്ഞു.

Mohanlal in Neru Film

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച നേര് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ത്രില്ലര്‍ അല്ല, ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നേരിന്റെ തിരക്കഥ. വിഷ്ണു ശ്യാം ആണ് സംഗീതം. സിദ്ദിഖ്, പ്രിയ മണി, അനശ്വര രാജന്‍, ജഗദീഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ എന്നിവര്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

8 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago