Bheeman Raghu and Renjith
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന സമയത്ത് നടന്‍ ഭീമന്‍ രഘു എഴുന്നേറ്റു നിന്നതിനെ രൂക്ഷമായി പരിഹസിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഭീമന്‍ രഘു പണ്ട് മുതലേ ഒരു കോമാളിയാണെന്ന് രഞ്ജിത്ത് പറഞ്ഞു. സെപ്റ്റംബറില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലാണ് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ഭീമന്‍ രഘു എഴുന്നേറ്റു നിന്നത്. താരം ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയ ശേഷമാണ് സംഭവം.
‘ മസില്‍ ഉണ്ടെന്നേ ഉള്ളൂ. പണ്ടേ അവന്‍ ഒരു കോമാളിയാണ്. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ആളാണ്. ആളൊരു മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, ‘ രഘു നിങ്ങളെ ശക്തി കൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല’ എന്ന്. ശക്തികൊണ്ട് ഓക്കെ, പക്ഷേ ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസിലായില്ലെന്ന് ഭീമന്‍ രഘു പറഞ്ഞു. ഉടനെ സുഹൃത്ത് പറഞ്ഞു ഒരു തമാശ പറയുന്നത് പോലും നിങ്ങള്‍ക്ക് മനസിലാകുന്നില്ല എന്ന്,’ രഞ്ജിത്ത് പരിഹസിച്ചു കൊണ്ട് പറഞ്ഞു.
അതേസമയം ഭീമന്‍ രഘു എഴുന്നേറ്റു നിന്നപ്പോള്‍ ആ ഭാഗത്തേക്ക് പിണറായി തിരിഞ്ഞു പോലും നോക്കിയില്ല. അതാണ് പിണറായിയുടെ ക്വാളിറ്റി. ‘രഘു അവിടെ ഇരിക്കൂ’ എന്ന് പിണറായി പറഞ്ഞാല്‍ അവന്‍ ആളാകും. അങ്ങനെ പിണറായി ആരെയും ആളാക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…