Bramayugam
നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ പോയവര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ ചിത്രങ്ങളിലൂടെ ഈ വര്‍ഷവും മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അതും മമ്മൂട്ടിക്ക് തന്നെ കിട്ടാനുള്ള സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതിനിടയിലാണ് വരാനിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ സെന്‍സറിങ് ഈ വര്‍ഷം തന്നെ നടത്താനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ഭ്രമയുഗത്തിന്റെ സെന്‍സറിങ് ഈ വര്‍ഷം നടക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഈ വര്‍ഷത്തെ അവാര്‍ഡിനായി പരിഗണിക്കപ്പെടുന്ന മമ്മൂട്ടി സിനിമകള്‍ക്കൊപ്പം ഭ്രമയുഗവും സ്ഥാനം പിടിച്ചേക്കും. അങ്ങനെ വന്നാല്‍ കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം എന്നീ സിനിമകളിലെ പ്രകടനത്തിനു മമ്മൂട്ടി അവാര്‍ഡിന് അര്‍ഹനാകാനുള്ള സാധ്യതയും കൂടുതലാണ്.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ മലയാള സിനിമയാണ് ഭ്രമയുഗം. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനാടകം ശ്രദ്ധ നേടി കഴിഞ്ഞു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…