Jayaram
തന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കും ‘അബ്രഹാം ഓസ് ലര്‍’ എന്ന് ജയറാം. സിനിമയുടെ കഥ കേട്ടപ്പോള്‍ എന്നെ തന്നെയാണോ ഈ സിനിമയിലേക്ക് ആദ്യമായി പരിഗണിച്ചതെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനോട് ജയറാം ചോദിച്ചു. എന്നാല്‍ തന്റെ അബ്രഹാം ഓസ് ലറായി ജയറാമിനെ തന്നെയാണ് താന്‍ മനസില്‍ കണ്ടതെന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ മറുപടി.
തന്നെയല്ലാതെ വേറെ ആരെയെങ്കിലും പരിഗണിച്ചൂടെ എന്ന് മിഥുനോട് ചോദിച്ചിരുന്നു. ഒന്ന് രണ്ടു സീന്‍ ഷൂട്ട് ചെയ്ത കഴിഞ്ഞപ്പോള്‍ താന്‍ ഓക്കെയാണോ എന്ന് ജയറാം മിഥുനോട് ചോദിച്ചു. ഇപ്പോഴും തന്നെ മാറ്റാന്‍ സമയമുണ്ടെന്നാണ് ജയറാം മിഥുനോട് പറഞ്ഞത്. എന്നാല്‍ താന്റെ അബ്രഹാം ഓസ് ലറായി ജയറാം തന്നെ മതിയെന്ന് മിഥുന്‍ ഉറപ്പിക്കുകയായിരുന്നു.
ജനുവരി 11 നാണ് ഓസ് ലര്‍ തിയറ്ററുകളിലെത്തുക. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ജയറാം പൊലീസ് വേഷത്തിലാണ് എത്തുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…