Categories: latest news

മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ജയറാം ചിത്രം ഓസ്ലറിന്റെ റിലീസ് പ്രഖ്യാപിച്ചു

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഓസ് ലര്‍’ ജനുവരി 11 ന് തിയറ്ററുകളിലെത്തും. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തുടര്‍ പരാജയങ്ങളില്‍ നിന്ന് ജയറാമിന് മുക്തി നേടികൊടുക്കാന്‍ ഓസ് ലറിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഫര്‍ഷാദ് എം ഹസന്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജയറാം പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തില്‍ മര്‍മ പ്രധാനമായ വേഷമാണ് മമ്മൂട്ടിയുടേത്. ചിത്രത്തില്‍ ഏകദേശം പത്ത് മിനിറ്റ് മാത്രമാണ് മമ്മൂട്ടിക്കുള്ളത്.

Jayaram

ദീലീഷ് പോത്തന്‍, അനശ്വര രാജന്‍, ജഗദീഷ്, അര്‍ജുന്‍ അശോകന്‍, അൂപ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ധ്രുവം, കനല്‍കാറ്റ്, ട്വന്റി 20 എന്നീ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.

അനില മൂര്‍ത്തി

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

7 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

13 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

13 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

14 hours ago