Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി മഞ്ജു വാര്യര്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

തുടര്‍ന്ന് 20ഓളം മലയാള സിനിമകളില്‍ ഒട്ടേറെ നായിക വേഷങ്ങള്‍ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു വാര്യര്‍ സ്വന്തമാക്കി. സിനമയില്‍ നീണ്ട ഇടവേള എടുത്തതാരം ഇപ്പോള്‍ വീണ്ടും ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

8 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

8 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago