Categories: latest news

വിവാഹം നടന്നത് ദോഷ സമയത്ത്, ദിലീപിന് ഇപ്പോഴും നല്ല സമയമല്ല: ജ്യോത്സ്യൻ

മലയാള സിനിമ ലോകം ആഘോഷമാക്കിയ വിവാഹങ്ങളിലൊന്നായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും. ഏറെ വിവാദങ്ങൾക്കിടയിൽ നടന്ന വിവാഹം 2016 നവംബറിലായിരുന്നു. ആദ്യ വിവാഹ ബന്ധം അവസാനിപ്പിച്ച ഇരുവരും അടുപ്പത്തിലാണെന്ന വാർത്തകൾ സജീവമായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിത കല്യാണം. ഒരുമിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ്-കാവ്യ ബന്ധം മലയാള സിനിമാ ലോകത്തെ പ്രധാന ഗോസിപ്പുകളിൽ ഒന്നായിരുന്നു. 

സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ നട അക്രമിക്കപ്പെട്ട സംഭവത്തിലുൾപ്പടെ പല കേസുകളിലും ദിലീപ് പ്രതിസ്ഥാനത്തെത്തി. ഏറെ നാൾ ജയിലിലും കഴിയേണ്ടി വന്നു താരത്തിന്. ദിലീപ്-കാവ്യ വിവാഹം നടന്നത് ദോഷ സമയത്തായിരുന്നുവെന്നും അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസം എന്നുമാണ് കലിയുഗ ജ്യോതിഷി സന്തോഷ് നായർ എന്നയാൾ പറയുന്നത്. ഇതിന്റെ ഒരു വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റുമായി വൈറലാകുന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ജ്യോത്സ്യൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഏകദേശം 350 ഓളം പ്രവചനങ്ങൾ താൻ നടത്തിയിട്ടുണ്ടെന്നും അതിൽ 95 ശതമാനം നടന്നിട്ടുണ്ടുമെന്നും സ്വയം സ്ഥാപിച്ചുകൊണ്ടാണ് സന്തോഷ് സംസാരിക്കുന്നത്. 2016 മുതൽ 2019 വരെയുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാൽ വിവാഹഭാവം ആണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്. കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനിൽക്കുമ്പോൾ ഈ വിവാഹം നടന്നാൽ അത് കാരാഗൃഹവാസത്തിനു വരെ കാരണമാകുമെന്ന് ഞാൻ പ്രവചിച്ചതാണ്.”- കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago