Categories: latest news

എന്റെ ശരീരത്തെ തന്നെ ഞാന്‍ വെറുത്തിരുന്നു; മനസ് തുറന്ന് വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്.

മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേണ്ടിയിരുന്നത്. ലോഹിതദാസ് ചിത്രം ചക്രം ആയിരുന്നു ആ സിനിമ. മോഹന്‍ലാലും ദിലീപും വിദ്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രീതിയിലാണ് ലോഹിതദാസ് ആദ്യം ചക്രം തുടങ്ങിയത്. എന്നാല്‍, ആദ്യ ഷെഡ്യൂളിന് ശേഷം സിനിമ നിലച്ചു. അരങ്ങേറ്റ ചിത്രം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നടിയെന്ന് വിദ്യയെ മലയാള സിനിമാ ലോകം പരിഹസിച്ചു.

ഇപ്പോള്‍ തന്റെ ശരീരത്തെക്കുറിച്ച് കേള്‍ക്കേണ്ടി വന്നിട്ടുള്ള മോശം കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യ. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് തന്നെതന്നെ സ്വയം വെറുത്ത സമയം ഉണ്ടായിരുന്നു. ഞാന്‍ എന്റെ ശരീരത്തിലേക്ക് വെറുപ്പ് മാത്രമേ അയയ്ക്കുന്നുള്ളൂവെന്ന് ഞാന്‍ മനസ്സിലാക്കി. ‘ഞാന്‍ ആഗ്രഹിക്കുന്നതുപോലെയല്ല നീ’ എന്ന് ഞാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതിനാല്‍, ഞാന്‍ നിരന്തരം രോഗബാധിതയായി. എന്നാല്‍ പിന്നീട് താന്‍ അത് മറികടന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ദിലീപിനൊപ്പം ചിത്രങ്ങളുമായി കാവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.…

44 seconds ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

11 minutes ago

സാരിയില്‍ കിടിലന്‍ പോസുമായി പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…

13 minutes ago

അടിപൊളി ചിത്രങ്ങളുമായി അഹാന കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

17 minutes ago

സൗബിന് വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചു

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശ യാത്രാനുമതി…

19 hours ago

സാരിയില്‍ അടിപൊളി ലുക്കുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago