Ashokan
നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് നന്നായിട്ടല്ലെന്ന് നടന്‍ അശോകന്‍. ചില സമയങ്ങളില്‍ തന്നെ അനുകരിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ലെന്നും അശോകന്‍ പറഞ്ഞു. അശോകന് ഇഷ്ടമല്ലെങ്കില്‍ ഇനി താന്‍ അദ്ദേഹത്തെ അനുകരിക്കില്ലെന്ന് അസീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ തന്നെ അനുകരിക്കുന്നത് മുഴുവനായി നിര്‍ത്താന്‍ അസീസിനോട് പറഞ്ഞിട്ടില്ലെന്നാണ് അശോകന്റെ വാക്കുകള്‍.
എന്നെ അനുകരിക്കുന്നതിനു കൃത്യമായ മറുപടി ഞാന്‍ കൊടുത്തതാണ്. അതിനെ കുറിച്ച് ഇനി ഒരു വിവാദത്തിന്റെ ആവശ്യമില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തില്‍ വിഷമമില്ല. അസീസ് നല്ല മിമിക്രി ആര്‍ട്ടിസ്റ്റ് തന്നെയാണ്. പക്ഷേ ചില സമയത്ത് തന്നെ അനുകരിക്കുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കാറില്ലെന്നും അശോകന്‍ പറഞ്ഞു.
തന്നെ കളിയാക്കി അധിക്ഷേപിച്ചു കാണിക്കുന്നതു പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അസീസ് അനുകരിക്കുന്നത് ഇഷ്ടമല്ല എന്നു പറഞ്ഞത്. എന്നെ കൃത്യമായി അനുകരിക്കുന്ന കുറേ പേരുണ്ട്. മിമിക്രി ഒരു കലയാണ്. അത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ലെന്നും അശോകന്‍ പറഞ്ഞു.
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില് നിറഞ്ഞ്…
മലയാള സിനിമയില് തിളങ്ങിനിന്ന താരമാണ് സംയുക്ത വര്മ്മ.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…