Nazriya and Fahad
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാള സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഫഹദ് നസ്രിയയുമായി ഏറെ അടുക്കുന്നത്.
2014 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. ട്രാന്‍സ് എന്ന സിനിമയില്‍ ഫഹദിനൊപ്പമാണ് നസ്രിയ അഭിനയിച്ചത്. ശേഷം തെലുങ്ക് സിനിമകളിലടക്കം താരം അഭിനയിച്ചിരുന്നു.
ഇപ്പോള്‍ വിവാഹശേഷമുള്ള മാറ്റത്തെക്കുറിച്ച് പറയുകയാണ് നസ്രിയ. ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ചത്. ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ല. മുമ്പ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് വിവാഹശേഷവും. ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്‌സണോ, ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്‌സണോ ആയിട്ടില്ല. രണ്ടുപേരും പരസ്പരം ബഹുമാനത്തോടെയാണ് മുന്നേറുന്നതെന്ന് നസ്രിയ പറയുന്നു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…