Categories: latest news

ആ നടന്റെ പിതാവ് അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെട്ടു: ഷക്കീല

ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച എ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. മലയാളത്തിലും തമിഴിലും എല്ലാം സിനിമ ചെയ്തിരുന്ന ഷക്കീലക്ക് ആരാധകര്‍ ഏറെയായിരുന്നു.

വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം.

ഇപ്പോള്‍ തനിക്കുണ്ടായ മോശ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷക്കീല. നടന്‍ അല്ലരി നരേഷിന്റെ പിതാവായ ഇവിവി സത്യനാരായണന്‍ എന്ന സംവിധായകന്‍ മോശമായി എന്നെ വിളിച്ചിട്ടുണ്ട്. അടുത്ത സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റിനായാണ് വിളിച്ചത്. ഈ പടത്തിന് ശമ്പളം വാങ്ങിയില്ലേ, അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല, എനിക്കതിന്റെ ആവശ്യവുമില്ലെന്ന് പറഞ്ഞു. അദ്ദേഹമിന്ന് ജീവിച്ചിരിപ്പില്ല എന്നുമാണ് ഷക്കീല പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

17 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

21 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

25 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

20 hours ago