Categories: latest news

മമ്മൂട്ടിയ്ക്ക് പകരം നായകനാകേണ്ടിയിരുന്നത് മറ്റൊരു നടൻ!

ഒരേസമയം പ്രേക്ഷക-നിരൂപക പ്രശംസ നേടി തിയറ്ററുകളിൽ മുന്നേറുകയാണ് കാതൽ. മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ നിർണായക തീരുമനത്തെയും നിറ മനസോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. അതേസമയം മമ്മൂട്ടിക്ക് പകരം സിനിമയിൽ ആദ്യം നായകനാകേണ്ടിയിരുന്നത് മറ്റൊരു പ്രമുഖ നടനായിരുന്നു. തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആദർശ് സുകുമാരൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഥയും തിരക്കഥയും എഴുതുമ്പോൾ ഒരു നടനെയും മനസിൽ കണ്ടിട്ടില്ലെന്നും തങ്ങളുടെ സിനിമയിൽ മമ്മൂക്ക നായകനാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോവിഡ് കാലത്ത് ആലോചിച്ചെടുത്ത കുറച്ചു കഥകളിൽ‌ ഏറ്റവും മികച്ചതെന്നു ഞങ്ങൾക്കു തോന്നിയ കഥയാണ് കാതലിന്റേതെന്ന് ആദർശ് പറയുന്നു. ഒരു ചെറിയ പടം എന്ന നിലയിലാണ് ഞങ്ങൾ ഇൗ സിനിമയെ കണ്ടത്. മലയാളത്തിലെ മറ്റൊരു നടനെയാണ് ഇതിലെ നായകനായ മാത്യു ദേവസിയായി മനസിൽ കണ്ടത്. അദ്ദേഹത്തെ കാണുകയും കഥ പറയുകയും അദ്ദേഹത്തിന് വളരയധികം ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ പിന്നീട് ചില കാരണങ്ങളാൽ അതു നടന്നില്ലയെന്നും ആദർശ് വ്യക്തമാക്കി.

നേരത്തെ നെയ്മർ, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളുടെയും തിരക്കഥയെഴുതിയത് ആദർശായിരുന്നു. കതലിന്റെ കഥയുമായി പത്തു പന്ത്രണ്ട് സംവിധായകരുടെ അടുത്ത് പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സിനിമയുടെ കണ്ടന്റ് നല്ലതാണെന്ന അഭിപ്രായക്കാരായിരുന്നു. പക്ഷേ പലരും ഇത് ഇപ്പോൾ ചെയ്യണോ എന്ന് സംശയം പറഞ്ഞു. ജിയോ ബേബി എന്ന സംവിധായകനെ കണ്ടതോടെയാണ് ‍ഞങ്ങളുടെയും സിനിമയുടെയും തലവര മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി നിഖില വിമല്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

27 minutes ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ്…

32 minutes ago

സ്‌റ്റൈലിഷ് ലുക്കുമായി മാളവിക

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

36 minutes ago

കിടിലന്‍ പോസുമായി നിമിഷ

കിടിലന്‍ പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

40 minutes ago

ഡിവോഴ്‌സിന് ശേഷം ഡിപ്രഷനിലായി: ജിഷിന്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

15 hours ago

പുഷ്പ 2 ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന…

15 hours ago