തെന്നിന്ത്യൻ സിനിമ ലോകത്ത് ഇതിനോടകം തന്നെ തങ്ങളുടെ ശക്തമായ സാനിധ്യമറിയിക്കാൻ സാധിച്ചവരാണ് ബാലയും ഗോപി സുന്ദറും. ഇരുവരും അവരവരുടെ മേഖലകളിൽ മികവ് തെളിയിച്ചു. അതേസമയം ഇരവരുടെയും വ്യക്തിജീവിതവും പലപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. അടുത്തിടെയായി ഇരുവരെയും ബന്ധിപ്പിച്ചുകൊണ്ടും പല വാർത്തകളും എയറിലുണ്ട്. അതിന് കാരണം ബാലയുടെ ആദ്യ ഭാര്യയും ഗായികയുമായ ഗോപി സുന്ദറിന്റെ ബന്ധമാണ്. ഗോപി സുന്ദറിന്റെ പങ്കാളിയാണ് ഇപ്പോൾ അമൃത.
ഇപ്പോഴിത ഗോപി സുന്ദറിനെതിരെ വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല തന്നെ. ന്യൂസ് 18 മലയാളത്തിന് വേണ്ടി ബാല നൽകിയ ഒരു അഭിമുഖത്തിലാണ് ഇത്. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു റോങ്ങ് ചോയ്സ് ആണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ലെന്നും തന്നോട് ഒരുപാട് ദ്രോഹം ചെയ്തയാളാണെന്നും ബാല പറയുന്നു.
“എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ. ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദരനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും അയാൾ ഒരു തെറ്റായ മനുഷ്യനാണെന്ന്. പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്.” ബാല പറഞ്ഞു.
മോഹന്ലാല് കാമിയോ റോളില് എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…