Categories: latest news

കാതലിൽ ജ്യോതികയുടെ പ്രതിഫലം കോടികൾ! റിപ്പോർട്ടുകളിങ്ങനെ

മമ്മൂട്ടി ചിത്രം കാതലിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് തെന്നിന്ത്യയുടെ എക്കാലത്തെയും പ്രിയ താരം ജ്യോതിക. വിവാഹത്തിന് പിന്നാലെ സിനിമ ജീവിതം അവസാനിപ്പിച്ച താരം തമിഴിൽ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. പിന്നാലെ മലയാളത്തിലുമെത്തി. അതു മമ്മൂട്ടിയുടെ നായിക കഥാപാത്രമായി. വലിയ പ്രേക്ഷക പ്രതികരണം നേടി തിയറ്റേറിൽ മുന്നേറുകയാണ് ചിത്രം. അതിനിടയിൽ ജ്യോതികയുടെ പ്രതിഫലവും ചർച്ചയാവുകയാണ്. 

കാതലിൽ അഭിനയിക്കാൻ അഞ്ച് കോടിയോളം രൂപ ജ്യോതിക പ്രതിഫലമായി കൈപ്പറ്റിയെന്നാണ് റിപ്പോർട്ടുകൾ. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ നിർമിച്ചത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയാണ്. 1998 മുതൽ ജ്യോതിക അഭിനയത്തിൽ സജീവമാണ്. തുടക്കം ഹിന്ദിയിൽ ആയിരുന്നുവെങ്കിലും ജ്യോതിക ക്ലച്ച് പിടിച്ചത് തമിഴിൽ അരങ്ങേറിയ ശേഷമാണ്.

ഒരുകാലത്ത് തമിഴിൽ ഏറ്റവും കൂടുതൽ ഹിറ്റുകളുടെ ഭാഗമായ താരം കൂടിയാണ് ജ്യോതിക. താരത്തിന്റെ ആസ്തി ഏകദേശം 40 മില്യൺ ഡോളറാണ് എന്നാണ് റിപ്പോർട്ട്. 12 കോടിയോളം രൂപയാണെത്രെ വാർഷിക വരുമാനം. അതായത് 15 മില്ല്യൺ ഡോളർ. അതുപോലെ തന്നെ താരം ഒരു ചിത്രത്തിനായി നാല് മുതൽ അ‍ഞ്ച് കോടി വരെയാണ് വാങ്ങുന്ന പ്രതിഫലമെന്നും റിപ്പോർട്ടുകൾ പറയുന്നു. സിനിമ നിർമാണ രംഗത്തുമുണ്ട് താരം. 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

3 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

22 hours ago