Categories: latest news

പൊരിച്ച മത്തി എന്നൊക്കെ വിളിക്കാറുണ്ട് എന്നെ: മീനാക്ഷി

നായിക നായകന്‍, ഉടന്‍ പണം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രന്‍. അഭിനേത്രിയായും അവതാരികയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.

വ്യത്യാസ്തങ്ങളായ ഫൊട്ടൊകളുമായി താരം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് മുന്നില്‍ എത്തിയിട്ടുണ്ട്. അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ബോഡി ഷെയ്!മിംഗിനെക്കുറിച്ച് മീനാക്ഷി രവീന്ദ്രന്‍ തുറന്നു പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാന്‍. മെലിഞ്ഞിരിക്കുകയാണെന്നോ പൊക്കം കുറവാണെന്നോ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘ടൈറ്റൻസ്’ തിയേറ്ററുകളിലേക്ക്; വലിയ പ്രതീക്ഷയോടെ പ്രേക്ഷകരും സിനിമാലോകവും

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ഏറ്റവും…

13 hours ago

വില 473 കോടി രൂപ; 4410 വജ്രങ്ങൾ! ലക്ഷ്വറി ബ്രാ വിശേഷങ്ങൾ

ലോസ് ആഞ്ചലസിൽ നടന്ന 2026-ലെ വിക്ടോറിയാസ് സീക്രട്ട്…

13 hours ago

കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല, ജയസൂര്യ

കുറച്ച് കാലമായി ലൈം ലൈറ്റില്‍ സജീവ സാന്നിധ്യമായിരുന്നില്ല…

19 hours ago