തെന്നിന്ത്യൻ സൂപ്പർ താരം തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് മൻസൂർ അലിഖാൻ. മുൻകൂർ ജാമ്യാപേക്ഷയിൽ കേസെടുത്ത പൊലീസ് സ്റ്റേഷനെ സംബന്ധിച്ച് നൽകിയ വിവരങ്ങൾ തെറ്റായിരുന്നു. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചതിനു പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നാളെയായിരുന്നു മൻസൂർ അലി ഖാന് ഹാജരാകൻ നോട്ടീസ് നൽകിയിരുന്നത്.
ഒരു അഭിമുഖത്തിനിടെ മന്‍സൂര്‍ അലി ഖാന്‍ തൃഷയെ കുറിച്ച് വളരെ മോശമായ പരാമർശം നടത്തിയത്. ലിയോയിൽ വിജയിയുടെ നായികയായിരുന്നു തൃഷ.
തൃഷ തന്റെ കൂടെ ബെഡ് റൂം സീനില്‍ അഭിനയിക്കാത്തതും റേപ്പ് സീന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായിട്ടും തുടങ്ങി നിരവധി പരാമര്‍ശങ്ങളാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് താരത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയ മൻസൂർ, പരാമർശത്തിൽ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമല്ല. തൃഷയ്ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതൽ പ്രശസ്തനായെന്നും മൻസൂർ അവകാശപ്പെട്ടു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…