Categories: Gossips

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുകയാണെന്ന് പാപ്പരാസികള്‍ ! ഗോസിപ്പുകള്‍ക്ക് കാരണം ഇതാണ്

ബോളിവുഡില്‍ ഗോസിപ്പുകള്‍ക്ക് ഒരുകാലത്തും പഞ്ഞമില്ല. ഇപ്പോള്‍ ഇതാ താരസുന്ദരി ഐശ്വര്യ റായിയും ജീവിതപങ്കാളി അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന ചൂടേറിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് പുതിയ ഗോസിപ്പുകള്‍ക്ക് കാരണം.

ഐശ്വര്യ തന്റെ പിതാവ് കൃഷ്ണരാജ് റായിയെ അനുസ്മരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. പോസ്റ്റിലെ ചിത്രങ്ങളില്‍ അച്ഛനും അമ്മയും മകള്‍ ആരാധ്യയും മാത്രമാണ് ഐശ്വര്യക്ക് ഒപ്പമുള്ളത്. ചിത്രങ്ങളിലൊന്നും അഭിഷേകിനെ കാണാനില്ല. ഇതോടെ ഒരുവശത്ത് നിന്ന് ഗോസിപ്പുകള്‍ തുടങ്ങി.

മാത്രമല്ല അഭിഷേകിനൊപ്പമുള്ള ചിത്രങ്ങളൊന്നും ഐശ്വര്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നില്ല. ദീപാവലി പൂജ പാര്‍ട്ടികളില്‍ ഐശ്വര്യയെയും അഭിഷേകിനെയും കണ്ടതുമില്ല. പാരീസില്‍ ഫാഷന്‍ വീക്കില്‍ മകളെ കൂട്ടിയാണ് ഐശ്വര്യ എത്തിയത്. ഇതെല്ലാം ഇവരുടെ ബന്ധം വേര്‍പിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമാക്കി. എന്നാല്‍ ഇരു താരങ്ങളും ഗോസിപ്പുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

9 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

9 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago