മലയാള സിനിമയിൽ തന്റേതായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് ഷൈൻ ടോം ചാക്കോ. ഇതിനോടകം പല വമ്പൻ ഹിറ്റുകളുടെയും ഭാഗമായ ഷൈൻ നിലവിൽ മോളിവുഡിൽ മാറ്റി നിർത്താൻ സാധിക്കാത്ത പ്രതിഭയായി മാറി കഴിഞ്ഞു. അഭിമുഖങ്ങളിലൂടെയാണ് താരം വൈറലാകുന്നത്. അവതരകരുടെ ചോദ്യങ്ങൾക്കുള്ള ഷൈനിന്റെ രസികൻ മറുപടികൾ പലപ്പോഴും വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമാകാറുണ്ട്. അത്തരത്തിലുള്ള ഒരു അഭിമുഖത്തിലാണ് ഇപ്പോൾ താരം തന്റെ പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരിക്കുന്നത്.
അടുത്തിടെയാണ് ഒരു പൊതു പരിപാടിയിൽ ഷൈൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തുന്നത്. അന്ന് മുതൽ ഇരുവരും എങ്ങനെ പ്രണയത്തിലായി എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. തന്റെ പ്രണയകഥയെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയും ഷൈൻ നൽകുന്നത്. ആര് ആരെ പ്രൊപ്പോസ് ചെയ്തു എന്ന് പറയാൻ ആകില്ലെന്നും കൂടെ അങ്ങ് കൂട്ടുക ആയിരുന്നുവെന്നുമാണ് ഷൈൻ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.
“പത്തിരുപത്തിയഞ്ചുവർഷത്തെ ബന്ധമാണ്, എന്തേ, എന്തെങ്കിലും കുഴപ്പം ഉണ്ടോ? എന്ന് ഷൈൻ ചോദിക്കുമ്പോൾ പറയൂ പ്ലീസ് എന്ന് അവതാരക പറയുന്നു. ഇപ്പോൾ കുറച്ചായിട്ടേ ഉള്ളൂ തുടങ്ങിയിട്ട്. ഷൈൻ പറഞ്ഞു തുടങ്ങുന്നു. കണ്ടതും പരിചയപ്പെട്ടതും ഒക്കെ വലിയ ഒരു കഥയാണ്. ലവ് സ്റ്റോറി എന്താ പറയേണ്ടത്. അത് എത്ര കാലം പോകുന്നു, എവിടെ എത്തുന്നു എങ്ങനെ എത്തുന്നു എന്ന് അനുസരിച്ചല്ലേ പറയേണ്ടത്. എവിടെ വച്ച് കണ്ടു എന്ന് ചോദിച്ചാൽ ഭൂമിയിൽ വച്ചാണ് കണ്ടത്, ഈ മണ്ണിൽ വച്ചിട്ട്- ഇൻസ്റ്റാഗ്രാം വഴിയാണ് കണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു, മെസേജ് അയച്ചു. പരസ്പരം പ്രൊപ്പോസ് ഒന്നും ചെയ്തില്ല, കൂടെ അങ്ങ് കൂട്ടി. ആരാണ് ആദ്യം തീരുമാനിച്ചത് എന്ന് പറയാൻ ആകുമോ.” ഷൈൻ കൂട്ടിച്ചേർത്തു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…