Categories: latest news

തൃഷയ്ക്കൊപ്പം റേപ്പ് സീനുണ്ടാകുമെന്ന് പ്രതീക്ഷിച്ചെന്ന് മൻസൂർ അലി ഖാൻ; മറുപടിയുമായി താരം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് തെന്നിന്ത്യയാകെ തിയറ്ററുകൾ ആഘോഷമാക്കിയ ലിയോ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ വമ്പൻ വിജയത്തിനിടയിലും സിനിമയിലെ അഭിനേതാക്കളിലൊരാളായ മൻസൂർ അലി ഖാൻ നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെ മന്‍സൂര്‍ അലി ഖാന്‍ തൃഷയെ കുറിച്ച് വളരെ മോശമായ പരാമർശം നടത്തിയത്. ലിയോയിൽ വിജയിയുടെ നായികയായിരുന്നു തൃഷ. 

തൃഷ തന്റെ കൂടെ ബെഡ് റൂം സീനില്‍ അഭിനയിക്കാത്തതും റേപ്പ് സീന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായിട്ടും തുടങ്ങി നിരവധി പരാമര്‍ശങ്ങളാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് താരത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഇപ്പോഴിത തൃഷ തന്നെ മൻസൂർ അലി ഖാന് മറുപടിയുമായി എത്തിയിരിക്കുകയാണ്. 

“മിസ്റ്റര്‍ മന്‍സൂര്‍ അലി ഖാന്‍, അടുത്തിടെ എന്നെ കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുകയും ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധം, വെറുപ്പ്, മോശം അഭിരുചി എന്നിവയൊക്കെ അതിലുണ്ടെന്ന് മനസിലാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് ഈ ആഗ്രഹം ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും.” തൃഷ പറഞ്ഞു. 

എന്നാൽ മൻസൂറിനെപോലെ മോശം ആളുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് പറയാമെന്നും തൃഷ വ്യക്തമാക്കി. തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കിയുള്ള നാളുകളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കും. ഇയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago