Categories: latest news

എല്ലാ അധികാരവും നടന്മാര്‍ക്ക് മാത്രമാകുന്നത് എന്തുകൊണ്ട്? നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.

ഈ വര്‍ഷമായിരുന്നു നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. അടുത്തിടെ സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.

പുരുഷ കേന്ദ്രീകൃതമായൊരു ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ മാത്രമല്ല, പുരുഷ താരങ്ങള്‍ മാത്രം സ്വന്തമാക്കി വച്ച് ആസ്വദിച്ചിരുന്ന പല അധികാരങ്ങളും നേടിയെടുക്കാനും നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്. സ്ഥിരം നായിക വേഷങ്ങള്‍ ചെയ്യുന്നതിന് പകരം സമയമെടുത്ത്, പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുത്താണ് നയന്‍താര അഭിനയക്കുന്നത്. മുമ്പൊരിക്കല്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ ലോകത്തെപുരുഷമേധാവിത്തത്തെക്കുറിച്ച് നയന്‍സ് സംസാരിച്ചിരുന്നു. എന്തിനാണ് എല്ലാ സമയത്തും അധികാരം പുരുഷന്മാര്‍ക്ക് മാത്രം ലഭ്യമാകുന്നത്? സ്ത്രീകള്‍ക്ക് കമാന്റ് ചെയ്യാന്‍ പറ്റുന്ന സ്ഥാനത്ത് ഇരിക്കാനുള്ള ആത്മവിശ്വാസമില്ലെന്നതാണ് പ്രശ്‌നം. ഇതാണ് എനിക്ക് വേണ്ടത്, ഞാന്‍ ഇതാണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയാനാകില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

16 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago