Categories: latest news

തീരുമാനം നിങ്ങളുടേത് മാത്രം; അൽഫോൻസ് പുത്രന് മറുപടിയുമായി കമൽ ഹാസൻ

പ്രേമം എന്ന ഒറ്റ ചിത്രംകൊണ്ട് മലയാള പ്രേക്ഷക മനസിൽ ഇടംപിടിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. അതുകൊണ്ട് തന്നെ സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന അൽഫോൻസിന്റെ പ്രഖ്യാപനം എല്ലാവരെയും വേദനിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിത മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഉലക നായകൻ കമൽ ഹസൻ. കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് അൽഫോൻസ് പുത്രൻ ഒരു പാട്ട് തയാറാക്കിയിരുന്നു. ഇതിന് നന്ദി അറിയിക്കുന്നതിനൊപ്പമാണ് ആരോഗ്യവും ശ്രദ്ധിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്. 

നടൻ പാർഥിപൻ വഴിയാണ് അൽഫോൻസ് പുത്രൻ തന്റെ പുതിയ പാട്ട് കമൽ ഹസനിലേക്ക് എത്തിച്ചത്. കമൽ ഹസന്റെ മറുപടി പുറത്തുവിട്ടതും പാർഥിപൻ തന്നെയാണ്. 

Alphonse Puthren

“അൽഫോൻസ് പുത്രന്റെ പാട്ട് കേട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം കുറച്ച് മോശമാണെന്ന് കേട്ടു. എന്നാൽ മനസ് നന്നായിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത്, കാരണം ആ സന്തോഷം പാട്ടുകളിൽ പ്രകടമായിരുന്നു. ജീവിതവും അങ്ങനെ സന്തോഷമായി മുന്നോട്ടുപോകട്ടെ. നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ്. എന്നാൽ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം. എല്ലാ ആശംസകളും അൽഫോൻസ്.” കമൽ ഹസൻ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്നു സ്വയം കണ്ടെത്തിയെന്ന അൽഫോൻസ് പുത്രന്റെ വെളിപ്പെടുത്തൽ. ഇതേ തുടർന്നാണ് സിനിമ കരിയർ അവസാനിപ്പിക്കുകയാണെന്നും അൽഫോൻസ് പ്രഖ്യാപിച്ചത്. 

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

9 hours ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

9 hours ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

9 hours ago

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…

9 hours ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

9 hours ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

9 hours ago