Categories: latest news

സാമന്ത പൊട്ടിക്കരഞ്ഞപ്പോൾ അന്ന് ആശ്വസിപ്പിച്ചത് ദിലീപ്; സംഭവത്തെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ

സെന്നിന്ത്യയിൽ വലിയ ഹിറ്റുകളുടെ ഭാഗമായ നടിയാണ് സാമന്ത പ്രഭു. ജീവിത്തതിലെ പല മോശം അവസ്ഥകളിലും സ്ക്രീനിലെ പ്രകടനം എന്നും മെച്ചപ്പെടുത്താനും സാമന്തയ്ക്ക് സാധിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലേതിന് പുറമെ ഹിന്ദിയിലും തന്റെ സാനിധ്യമറിയിച്ചു കഴിഞ്ഞു സാമന്ത. എന്നാൽ, മലയാളത്തിലേക്ക് ഇനിയും താരമെത്തിയിട്ടില്ല. അതേസമയം മുൻപൊരിക്കൽ ദിലീപിന്റെ നായികയായി സാമന്തയെ പരിഗണിച്ചിരുന്നു. ക്രേസി ഗോപാലൻ എന്ന ചിത്രത്തിൽ നായികയാകാൻ ഓഡീഷനിൽ പങ്കെടുക്കാനെത്തിയ സാമന്ത അണിയറ പ്രവർത്തകരെയെല്ലാം ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 

പക്ഷെ നായികയായി തെലുങ്കിൽ നിന്ന് തന്നെയുള്ള സുനിത വർമയെയാണ് അണിയറ പ്രവർത്തകർ കാസ്റ്റ് ചെയ്തത്. കുറച്ചുകൂടെ ഉയരമുള്ള, ബോള്‍ഡ് ആയിട്ടുള്ള നായിക എന്ന സങ്കൽപ്പത്തിലാണ് സാമന്തയ്ക്ക് പകരം സുനിതയെ തിരഞ്ഞെടുത്തത്. അന്ന് ഓഡിഷന് ശേഷം അതിന് പുറത്തിരുന്ന പൊട്ടിക്കരഞ്ഞ സാമന്തയെ ആശ്വസിപ്പിച്ചത് ദിലീപ് തന്നെയായിരുന്നു. 

അന്ന് ദിലീപ് ആ പെണ്‍കുട്ടിയോട് പറഞ്ഞു, കരയരുത്, ഇന്ന് മാറ്റി നിര്‍ത്തപ്പെട്ടാലും നാളെ ഇന്ത്യന്‍ സിനിമ പിന്നാലെ വരുന്ന ഒരു കാലമുണ്ടാവുമെന്ന്. ദിലീപ് പറഞ്ഞതുപോലെ തന്നെ ഇന്ന് രാജ്യത്താകമാനം അറിയപ്പെടുന്ന താരമായി സാമന്ത മാറി. ശാകുന്തളം എന്ന സിനിമയുടെ പ്രമോഷന് വേണ്ടി വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ എത്തിയപ്പോള്‍ സമാന്തയോട് മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. “കരിയറില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍, ഇവിടെ വരെ എത്തിയതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രം അവകാശപ്പെട്ടതല്ല. ഇന്റസ്ട്രിയിലുള്ള ഏറ്റവും മികച്ച സംവിധായകര്‍ക്കും, അഭിനേതാക്കള്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗം എനിക്ക് ലഭിച്ചു.” സാമന്ത പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

15 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

15 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

15 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

18 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

19 hours ago