Categories: latest news

നിങ്ങൾ നിങ്ങളുടെ പണി നോക്കൂ; റൂമറുകളോട് കനത്ത ഭാഷയിൽ പ്രതികരിച്ച് ആലിയ

ദേശീയ പുരസ്കാര തിളക്കത്തിലാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട നായിക ആലിയ ഭട്ട്. തൊട്ടതെല്ലാം പൊന്നാക്കി ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളായും ആലിയ ഇതിനോടകം മാറി കഴിഞ്ഞു. വിവാദങ്ങളും നിരന്തരം പിന്തുടരുന്ന ഒരാളാണ് ഈ താരപുത്രി. അടുത്തിലെ കോഫി വിത്ത് കരണിൽ കരീന കപൂറിനൊപ്പം അതിഥിയായി എത്തിയ ആലിയ ഇത്തരം പല വിവാദങ്ങൾക്കും റൂമറുകൾക്കും മറുപടി നൽകിയിരിക്കുകയാണ്. തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എന്തെങ്കിലും തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് കരണ്‍ ജോഹര്‍ ചോദിച്ചതിന് പിന്നാലെയാണ് ആലിയ മനസ് തുറന്നത്.

“ഇത് ഇന്റര്‍നെറ്റിന്റെ കാലമാണ്, എല്ലാ ആഴ്ചയും ഓരോ തെറ്റിദ്ധാരണകളുണ്ടാകും. തെറ്റിദ്ധാരണകള്‍ തെറ്റിദ്ധാരണകളാണ്. ഞാന്‍ അതൊന്നും ഗൗനിക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ, ഞാന്‍ എന്റെ പണി നോക്കാം.” ആലിയ ഭട്ട് പറഞ്ഞു. ജീവത പങ്കാളിയും അഭിനേതാവുമായ രൺബീർ കപൂറിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും ചർച്ചകളെക്കുറിച്ചും ആലിയ മനസ് തുറന്നു. 

”എന്റെ ടീം എന്നോട് ഇത് കൈവിട്ടു പോവുകയാണെന്ന് പറഞ്ഞു. അങ്ങനെയാവട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്. കാരണം, ആളുകള്‍ എപ്പോഴും എന്തെങ്കിലും പറയും. പിന്നീട് ചില ആര്‍ട്ടിക്കളുകള്‍ കണ്ടാണ് ഞാന്‍ കാര്യത്തിന്റെ ഗൗരവ്വം മനസിലാക്കുന്നത്. അവന്‍ ടോക്‌സിക്കാണെന്നാണ് പറഞ്ഞത്. നിങ്ങള്‍ കാര്യമായിട്ടാണോ? ആളുകള്‍ തെറ്റിദ്ധരിച്ചുവെന്നതില്‍ എനിക്ക് വിഷമമുണ്ട്. അവന്‍ ശരിക്കും അതിന്റെയെല്ലാം ഓപ്പോസിറ്റാണ്” എന്നാണ് ആലിയ പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago