തെന്നിന്ത്യൻ സിനിമ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് തമന്ന ഭാട്ടിയ. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങൾക്ക് പിന്നാലെ മലയാളത്തിലും തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞ തമന്ന നിലവിൽ ദക്ഷിണേന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായിക നടിമാരിൽ ഒരാളുകൂടിയാണ്. കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ വ്യക്തി ജീവിതത്തിലും ചില സുപ്രധാന തീരുമാനങ്ങളിലേക്ക് കടക്കുകയാണ് തമന്നയെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. വൈകാതെ തന്നെ താരം വിവാഹിതയാകുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചകൾ സജീവമാണ്.
നടൻ വിജയ് വർമയുമായി പ്രണയത്തിലാണ് താരം. ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം സീസണിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പ്രണയം ആരംഭിക്കുന്നതും അപ്പോൾ തന്നെ. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാത്ത നടിയായിരുന്നു തമന്ന. എന്നാൽ വിജയ് വർമയുമായുള്ള പ്രണയം നടി ഒളിച്ച് വെച്ചില്ല. ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും പതിവാണ്.
വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തമന്ന ഉടനെ തീരുമാനിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 33 കാരിയായ തമന്നയ്ക്ക് വിവാഹം ചെയ്യാൻ വീട്ടുകാരിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സിനിമകളിലൊന്നും നടി ഒപ്പുവെച്ചിട്ടില്ലെന്നാണ് സൂചന. വിവാഹിതനാകാൻ വിജയ് വർമ്മയുടെ കുടുംബവും ആവശ്യപ്പെടുന്നുണ്ട്. തന്റെ വിവാഹം നടക്കാത്തതിനെക്കുറിച്ച് മുമ്പൊരിക്കൽ തമന്ന സംസാരിച്ചിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…